സ്വിഗ്ഗി ഐപിഒയ്ക്ക്
Monday, September 30, 2024 12:34 AM IST
കൊച്ചി: സ്വിഗ്ഗി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് അപ്ഡേറ്റഡ് ഡിആര്‍എച്ച്പി സമര്‍പ്പിച്ചു. 3,750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും ഓഹരി ഒന്നിന് ഒരു രൂപ മുഖവിലയുള്ള 185,286,265 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.