ഔഡി പുതിയ ക്യു8 കൊച്ചിയില്‍ പുറത്തിറക്കി
Monday, October 14, 2024 12:43 AM IST
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ഏറ്റവും പുതിയ ക്യു8 എസ്യുവി കൊച്ചിയില്‍ അവതരിപ്പിച്ചു. ആഡംബരത്തിലും സാങ്കേതിക മികവും ഡ്രൈവിംഗ് ഡൈനാമിക്സിലും മികവ് പുലര്‍ത്തുന്ന ഫ്ളാഗ്ഷിപ്പ് മോഡല്‍ ആയ ക്യു8, ഔഡി ക്യു സീരീസിലെ എറ്റവും ഉയര്‍ന്ന മോഡലാണിത്.
340 എച്ച്പി പവറും 500 എന്‍എം ടോര്‍ക്കും സമ്മാനിക്കുന്ന മൂന്ന് ലിറ്റര്‍ ടിഎഫ്എസ്ഐ എന്ജിനോപ്പം ഇന്ധനക്ഷമതയ്ക്കും കൂടിയ പെര്‍ഫോമന്‍സിനും I’ve മൈല്‍ഡ് ഹൈബ്രിഡ് സജ്ജീകരണവും ക്യു8 ഒരുക്കിയിട്ടുണ്ട്. നാവിഗേഷന്‍, വിനോദം എന്നിവ തടസമില്ലാതെ നിയന്ത്രിക്കാന്‍ 25.65 സെന്റിമീറ്റര്‍ പ്രൈമറി ഡിസ്പ്ലേയും 21.84 സെന്റിമീറ്റര്‍ സെക്കന്‍ഡറി സ്ക്രീനും ഉള്ള ഡ്യുവല്‍ സ്ക്രീന്‍ ക്യു 8യില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ 15 വര്‍ഷം കൊണ്ട് 1,00,000 ഔഡി കാറുകള്‍ വിറ്റഴിച്ചതിന്റെ സന്തോഷത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളുമായി100 ദിവസത്തെ ആഘോഷം ഔഡി ഇന്ത്യ തുടങ്ങി.