അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ പാസഞ്ചർ ലോഞ്ച് നവീകരണം: 32.5 ലക്ഷം അനുവദിച്ചു
Wednesday, April 23, 2025 1:00 AM IST
തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിലെ പാസഞ്ചർ ലോഞ്ച് മോടി പിടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ടൂറിസം വകുപ്പ് 32.5 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി.
ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുകയും വിനോദസഞ്ചാരികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കുകയും ലക്ഷ്യംവച്ചുള്ളതാണ് പദ്ധതി.
ജോലികൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കും. എറണാകുളം ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പദ്ധതിയുടെ മേൽനോട്ടം നിർവഹിക്കുകയും പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയ്യും.