റേ​റ്റിം​ഗ് ത​ട്ടി​പ്പ്: റി​പ്പ​ബ്ളി​ക് ടി​വി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ട​ക്കം പ്ര​തി​ക​ൾ; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Tuesday, November 24, 2020 7:39 PM IST
മും​ബൈ: ടി​ആ​ർ​പി റേ​റ്റിം​ഗ് ത​ട്ടി​പ്പ് കേ​സി​ൽ മും​ബൈ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. റി​പ്പ​ബ്ളി​ക് ടി​വി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ട​ക്കം 12 പേ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണു കു​റ്റ​പ​ത്രം. 1,400 പേ​ജി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ർ​ണ​ബ് ഗോ​സ്വാ​മി​യു​ടെ റി​പ്പ​ബ്ളി​ക് ടി​വി​യു​ടെ വി​ത​ര​ണ മേ​ധാ​വി ഘ​ന​ശ്യാം സിം​ഗാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത്. ചാ​ന​ൽ റേ​റ്റിം​ഗി​ൽ ഉ​ൾ​പ്പെ​ട്ട ഏ​ജ​ൻ​സി​യാ​യ ഹ​ൻ​സ റി​സ​ർ​ച്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു ര​ണ്ടു ചാ​ന​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

140 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്. ബാ​ർ​ക് അം​ഗ​ങ്ങ​ളും ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ​ർ​മാ​രും സാ​ക്ഷി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ര​ണ്ടു പ്ര​തി​ക​ളു​ടെ മാ​ഴി മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ടി​വി കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണം അ​ള​ക്കു​ന്ന റേ​റ്റിം​ഗ് സം​വി​ധാ​ന​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​താ​യു​ള്ള പ​രാ​തി​യി​ൽ മും​ബൈ പോ​ലീ​സ് റി​പ്പ​ബ്ളി​ക് ടി​വി​യ​ട​ക്കം മൂ​ന്ന് ചാ​ന​ലു​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ബാ​ർ​ക് റേ​റ്റിം​ഗി​ൽ മു​ന്നി​ലെ​ത്താ​ൻ കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണം അ​ള​ക്കു​ന്ന മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള വീ​ട്ടു​കാ​ർ​ക്ക് പ​ണം ന​ൽ​കി സ്വാ​ധീ​നി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു മും​ബൈ പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

വൈ​കാ​തെ സം​ഭ​വം മ​ഹാ​രാ​ഷ്ട്ര ഭ​രി​ക്കു​ന്ന ശി​വ​സേ​ന-​കോ​ണ്‍​ഗ്ര​സ്-​എ​ൻ​സി​പി സ​ഖ്യ​വും ബി​ജെ​പി​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​യി മാ​റി​യി​രു​ന്നു. കൃ​ത്രി​മം ന​ട​ത്തു​ന്നു എ​ന്ന ആ​രോ​പ​ണ​ത്തി​നി​ടെ വാ​ർ​ത്താ​ചാ​ന​ലു​ക​ളു​ടെ പ്ര​തി​വാ​ര ടി​ആ​ർ​പി റേ​റ്റിം​ഗ് ബാ​ർ​ക്ക് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തു​ക​യു​മു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.