അനുസ്മരണ സമ്മേളനം നടത്തി
1225013
Monday, September 26, 2022 11:37 PM IST
നെടുമങ്ങാട്: പ്രമുഖ വിദ്യാഭ്യാസ സ്ഥാപന സ്ഥാപകനും അധ്യപകനുമായ ദർശന ശശിധരൻ നായരുടെ ഒന്നാമത് അനുസ്മരണസമ്മേളനം നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
സമ്മേളനം മുൻ മുനിസിപ്പൽ ചെയർമാൻ കെ. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.പുലിപ്പാറ വിനോദ്, മുഹമ്മദ് ഇല്യാസ് പത്താംകല്ല്, അഡ്വ. രാകേഷ്, സാബു എൻ, എ മുഹമ്മദ്, അഫ്സൽ പത്താംകല്ല്, എസ്.സഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.