ദേശീയ മുന്നോക്ക സമുദായ ഐക്യവേദി യോഗം
1244963
Friday, December 2, 2022 12:08 AM IST
തിരുവനന്തപുരം : ദേശീയ മുന്നോക്ക സമുദായ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മന്നം മെമ്മോറിയൽ നാഷണൽ ക്ലബ് ഹാളിൽ മുന്നോക്ക സമുദായ സംഘടനാ നേതാക്കളുടെ യോഗം ചേർന്നു. മുന്നോക്ക സമുദായങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കു നിവേദനം നൽകാനും ശക്തമായ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. 78 സമുദായ സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ഐക്യവേദി ചെയർമാൻ കാഞ്ഞിക്കൽ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗം എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ എ.സി. ജോർജ് ഉദ്ഘാടനം ചെയ്തു. ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ജയകുമാർ ആർ. രാജാറാം, ജില്ലാ ചെയർമാൻ എ.ജി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.