കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു
1265231
Sunday, February 5, 2023 11:31 PM IST
കിളിമാനൂർ : സംസ്ഥാന പാതയിൽ കിളിമാനൂരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 2.30ന് കിളിമാനൂർ ജംഗ്ഷനിലുണ്ടായ അപകടത്തിൽ കഴക്കൂട്ടം കരിയിൽ അശ്വതി ഭവനിൽ മധുസൂദനൻ നായരുടെ മകൻ അനൂപ് (32) ആണ് മരിച്ചത്.
തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റും പാലയിൽ നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്നവർ സഞ്ചരിച്ചിരുന്ന കാറും തമ്മിൽ കൂടിയിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന പരുത്തിപ്പാറ വായന നഗറിൽ അനു, ടോജൻ, മകൾ സാമന്ത, ബന്ധു സലിം കുമാർ എന്നിവരെ ഗുരുതര പരിക്കുകളോടെ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനൂപിനെയും ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വെഞ്ഞാറമൂട് ഫയർ യൂണിറ്റിൽനിന്നും ഉദ്യോഗസ്ഥരെത്തി കാർ വെട്ടി പ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.