പാചകവാതക വിലവർധനവിൽ സിപിഐ പ്രതിഷേധം
1278809
Sunday, March 19, 2023 12:12 AM IST
കോവളം: പാചക വാതക വിലവർധനവിനെതിരെ സിപിഐ കല്ലിയൂർ ലോക്കൽ കമ്മിറ്റി വിറകടുപ്പുകൂട്ടി കഞ്ഞിവച്ചു പ്രതിഷേധിച്ചു. "ഗ്യാസിൽനിന്നു വിറകടുപ്പിലേക്ക്' എന്ന മുദ്രാവാക്യം ഉയർത്തി ഗ്യാസ് സിലിണ്ടറുകൾ വിറകടുപ്പിനു സമീപം ഉപേക്ഷിച്ച നിലയിൽ പ്രതീകാത്മകമായി സ്ഥാപിച്ചായിരുന്നു പ്രതിഷേധം.
സിപിഐ ജില്ലാ കൗൺസിൽ അംഗം സി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അരുൺ മോഹൻ അധ്യക്ഷത വഹിച്ചു. കോവളം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഊക്കോട് കൃഷ്ണൻകുട്ടി, കല്ലിയൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കല്ലിയൂർ രാജു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജെ. ഗിരിജ. അഡ്വ. കെ.ആർ. അനീഷ്, ലോക്കൽ കമ്മിറ്റി അംഗം കെ.എൻ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.