കൊടുതി ഉത്സവം
1278814
Sunday, March 19, 2023 12:15 AM IST
പരുത്തിപ്പള്ളി: കണ്ണേറ്റിൽ ആയിരവില്ലി തന്പുരാൻ ക്ഷേത്രത്തിലെ കൊടുതി ഉത്സവം ഇന്നും നാളെയുമായി നടത്തുമെന്ന് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ആർ.എൽ. ഷാജിയും രക്ഷാധികാരി എസ്. ശ്രീവത്സനും സെക്രട്ടറി ടി.കെ.സുരേഷും അറിയിച്ചു. രണ്ടുദിവസവും രാവിലെ അഞ്ചിന് നിർമാല്യം, അഭിഷേകം, മലർനിവേദ്യം, ഗണപതിഹോമം, വൈകുന്നേരം ദീപാരാധന എന്നിവയുണ്ടായിരിക്കും. ഇന്ന് രാവിലെ ഏഴിന് മൃത്യുഞ്ജയ ഹോമം, 11 ന് നാഗരൂട്ട്, വൈകുന്നേരം ഭസ്മാഭിഷേകം, രാത്രി എട്ടിന് ഭഗവതിസേവ, കുങ്കുമാഭിഷേകം എന്നിവയും നാളെ രാവിലെ 11ന് പൊങ്കാല, കലശാഭിഷേകം, പൊങ്കാല നിവേദ്യം, അന്നദാനം, കൊടുതി, പൂപ്പട, ഗുരുതി എന്നിവയും ഉണ്ടായിരിക്കും.