പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ൽ എന്‍റെ ഹൃ​ദ​യം എ​ന്‍റെ ഗ്രാ​മം പ​ദ്ധ​തി
Sunday, March 19, 2023 11:56 PM IST
വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ൽ നിം​സ് "എ​ന്‍റെ ഹൃ​ദ​യം എ​ന്‍റെ ഗ്രാ​മം' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. തു​ട​ര്‍​ന്ന് സൗ​ജ​ന്യ ഹൃ​ദ്രോ​ഗ നി​ര്‍​ണ​യ മെ​ഗാ ക്യാ​മ്പും, ബോ​ധ​വ​ത്ക​ര​ണ​വും​ സം​ഘ​ടി​പ്പി​ച്ചു. നിം​സ് ഹാ​ര്‍​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ 15-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
മാ​രാ​യ​മു​ട്ടം ഗ​വ.​ എ​ല്‍പി സ്കൂ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു. പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​നന്‍റ് ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ റെ​ജി കു​മാ​ര്‍, അം​ഗ​ങ്ങ​ളാ​യ മി​നി പ്ര​സാ​ദ്, വി​മ​ല, ധ​ന്യ പി. ​നാ​യ​ര്‍, വി.എ. സ​ചി​ത്ര തുടങ്ങിയവർ പങ്കെടുത്തു. പ്ര​ശ​സ്ത കാ​ര്‍​ഡി​യോ​ള​ജി​സ്റ്റും​നിം​സ് ഹാ​ര്‍​ട്ട് ഫൗ​ണ്ടേ​ഷ​ന്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് കാ​ര്‍​ഡി​യോ​ള​ജി​സ്റ്റു​മാ​യ​ ഡോ. പി.​എ​സ്. ശ്രീ​ജി​ത്ത് ക്യാ​മ്പി​നു നേതൃത്വം നൽകി.