കു​ല​ശേ​ഖ​രം പാ​ലം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, March 23, 2023 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വി​രാ​മ​മി​ട്ട് കു​ല​ശേ​ഖ​രം പാ​ലം ഇ​ന്ന് തു​റ​ക്കും. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ കു​ല​ശേ​ഖ​ര​ത്തെ​യും കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ പേ​യാ​ടി​നെ​യും ബ​ന്ധി​പ്പി​ച്ച് ക​ര​മ​ന​യാ​റി​ന് കു​റു​കെ നി​ര്‍​മി​ച്ച പാ​ലം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ല​ശേ​ഖ​രം പാ​ല​ത്തി​ന് സ​മീ​പം ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ല്‍ വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ, മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ , എം​പി​മാ​രാ​യ ശ​ശി ത​രൂ​ര്‍, അ​ടൂ​ര്‍ പ്ര​കാ​ശ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ് കു​മാ​ര്‍ എന്നിവർ പ​ങ്കെ​ടു​ക്കും.​ വ​ട്ടി​യൂ​ര്‍​ക്കാ​വ്, പേ​രൂ​ര്‍​ക്ക​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് പേ​യാ​ട്, കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്രാ​ദൂ​രം 10 കി​ലോ​മീ​റ്റ​റോ​ളം കു​റ​യ്ക്കാ​നും തി​രു​മ​ല കു​ണ്ട​മ​ണ്‍​ക​ട​വ് ഭാ​ഗ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഇ​ല്ലാ​താ​ക്കാ​നും പാ​ലം സ​ഹാ​യ​ക​മാ​കും. 120 മീ​റ്റ​ര്‍ നീ​ള​ത്തി​നും 10.5 മീ​റ്റ​ര്‍ വീ​തി​യി​ലും നി​ര്‍​മി​ച്ച പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി ന​ട​പ്പാ​ത​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി 550 മീ​റ്റ​ര്‍ അ​പ്രോ​ച്ച് റോ​ഡു​മു​ണ്ട് .