കള്ളിക്കാട്ടെ വഴിയിടം കാടുകയറി..!
1281949
Wednesday, March 29, 2023 12:18 AM IST
കാട്ടാക്കട: 2021-ൽ കെങ്കേമമായി ഉദ്ഘാടനം നടത്തിയശേഷം കള്ളിക്കാട്ടെ വഴിയിടം തുറന്നു പ്രവർത്തിച്ചത് ഒരുമാസം. സി.കെ. ഹരീന്ദ്രൻ എംഎൽഎയുടെ പ്ലാൻ ഫണ്ടിൽപ്പെടുത്തി കള്ളിക്കാട് മൈലക്കരയിലാണു വഴിയിടം തുറന്നത്. ഈ ഭാഗത്തു വഴിയിടം പ്രായോഗികമല്ലെന്ന വാദമുയർന്നെങ്കിലും അവഗണിക്കുകയായിരുന്നു.
മലയോരഹൈവേ കടന്നു പോകുന്ന പഞ്ചായത്താണിത്. അവിടെയാണ് ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച വഴിയിടം അടഞ്ഞു കിടക്കുന്നത്. ഇവിടെ തണ്ണീർ പന്തൽ സ്ഥാപിക്കാൻ നാട്ടുകാർ പറഞ്ഞെങ്കിലും അതിനും ബന്ധപ്പെട്ടവർ തയാറാകുന്നില്ല. മാത്രമല്ല വഴിയിടം നിൽക്കുന്നത് ഒഴിഞ്ഞ പ്രദേശത്താണെന്നതിനാൽ ഇവിടം ശ്രദ്ധിക്കപ്പെടാറുമില്ല. വഴിയിടത്തോടനുബന്ധിച്ച് ലഘുഭക്ഷണശാലയും മറ്റും തുടങ്ങിയാൽ യാത്രക്കാർ ഇവിടെ എത്തുമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.