തലച്ചോറിലെ രക്തധമനിയിൽ വീക്കം; കിംസിലെ എൻഡോവാസ്കുലർ ചികിത്സയിലൂടെ രോഗിയെ രക്ഷിച്ചു
1282246
Wednesday, March 29, 2023 11:33 PM IST
തിരുവനന്തപുരം: അന്യൂറിസം ബാധിച്ചു ഗുരുതരാവസ്ഥയിലെത്തിയ 51 വയസുകാരന്റെ തലച്ചോറിലെ രക്തധമനിക്കുള്ളിൽ അതിനൂതന വെബ് സ്ഥാപിച്ച് കിംസ്ഹെൽത്തിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം. ബ്രെയിൻ ഇമേജിംഗിലൂടെയാണ് അന്യൂറിസം കണ്ടെത്തിയത്.
ന്യൂറോ ഇന്റേർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സന്തോഷ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന വിദഗ്ധ എൻഡോവാസ്കുലർ ഇന്റർവെൻഷനിലൂടെയാണ് സങ്കീർണ ശസ്ത്രക്രിയ ഒഴിവാക്കി രോഗം ഭേദമാക്കാൻ സാധിച്ചത്. സ്വയംവികസിക്കുന്ന മെഷ് ബോൾ ഇംപ്ലാന്റ് അടങ്ങിയ ഇൻട്രാസാക്കുലർ ഫ്ലോ ഡൈവർട്ടർ, രോഗം ബാധിച്ച രക്തധമനിക്കുള്ളിൽ സ്ഥാപിക്കുന്നതായിരുന്നു ചികിത്സാരീതി. ശേഷം രോഗിക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് ഡോ. സന്തോഷ് ജോസഫ് പറഞ്ഞു.
ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി ഇമേജിംഗ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവ്, ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം കൺസൽട്ടന്റ് ഡോ. ദിനേശ് ബാബു, അനസ് തേഷ്യവിഭാഗം കൺസൾട്ടന്റ് ഡോ. ശാലിനി വർമ എന്നിവരും പ്രൊസീജിയറിന്റെ ഭാഗമായിരുന്നു.