പച്ചക്കറി കൃഷി വിളവെടുത്തു
1282247
Wednesday, March 29, 2023 11:33 PM IST
മാറനല്ലൂർ: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ സംസ്ഥാന കൃഷിവകുപ്പിന്റെ "ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി തുടങ്ങിയ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ടം വിളവെടുത്തു. "സാലഡ് സ്പെയ്സ്'എന്നു പേരിട്ടിരിക്കുന്ന പച്ചക്കറി തോട്ടം മാറനല്ലൂർ പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെയാണ് നടപ്പാക്കിയത്. കോളജിലെ പരിസ്ഥിതി ക്ലബിലെ അംഗങ്ങളായ വിദ്യാർഥികളാണ് പച്ചക്കറി തോട്ടം പരിപാലിക്കുന്ന ത്. കോളജ് മാനേജർ റവ. ഡോ. ടിറ്റോ വർഗീസ് സിഎംഐ, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ്, അധ്യാപകരായ എസ്. തസ്നി, ഡോ. കെ.പി. ഷാനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.