നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Friday, May 26, 2023 11:40 PM IST
ശ്രീ​കാ​ര്യം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റി​ൽ. ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ വേ​ലാം​കോ​ണം പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സി​ബി (28) നെ​യാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ആ​ർ​എ​സ്എ​സ് നേ​താ​വ് ക​ല്ല​മ്പ​ള്ളി രാ​ജേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ആ​റാം പ്ര​തി​യാ​ണ് സി​ബി. വ​ധ​ക്കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ സി​ബി പി​ന്നെ​യും അ​ടി​പി​ടി ,ന​ര​ഹ​ത്യ ശ്ര​മം എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ​വീ​ണ്ടും പ്ര​തി​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പീ​ഡ​നം: പ്ര​തി അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട് : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി പീ​ഡി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ. ക​ര​കു​ളം വേ​റ്റി​ക്കോ​ണം ഐ​എ​ച്ച്ഡി​പി കോ​ള​നി​യി​ൽ സാ​ബു (50) നെ​യാ​ണ് അ​രു​വി​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​വു​ക​യാ​യി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പേ​ടി​ച്ചോ​ടി​യ കു​ട്ടി വീ​ട്ടി​ലെ​ത്തി അ​ച്ഛ​നോ​ട് വി​വ​രം പ​റ​ഞ്ഞു. അ​ച്ഛ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​രു​വി​ക്ക​ര പോ​ലീ​സ് പോ​ക്സോ കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സാ​ബു​വി​നെ വേ​റ്റി​ക്കോ​ണ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്.