തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള പപ്പട് ക്ലസ്റ്റർ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നാളെ ഉച്ചകഴിഞ്ഞു 3.30 ന് മന്ത്രി പി.രാജീവ് നിർവഹിക്കും. മന്ത്രി ആന്റണി രാജു ആധ്യക്ഷ്യം വഹിക്കും.
കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് സംസ്ഥാന വാണിജ്യ, വ്യവസായ വകുപ്പ് എംഎസ്ഇസിഡിപി പദ്ധതിക്കു കീഴിൽ വിവിധ ക്ലസ്റ്ററുകൾക്കായുള്ള കോമണ്‍ ഫെസിലിറ്റി സെന്ററുകൾ സ്ഥാപിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ പപ്പട് ക്ലസ്റ്ററിലുള്ള കോമണ്‍ ഫെസിലിറ്റി സെന്റർ 5.552 കോടി രൂപ ചെലവിലാണു സ്ഥാപിക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്ന് 3.82 കോടി രൂപയുടെ സാന്പത്തിക സഹായം ലഭിക്കും. സംസ്ഥാന സർക്കാർ 1.11 കോടി രൂപ ലഭ്യമാക്കും. അനന്തപുരം പപ്പട് ക്ലസ്റ്റർ അസോസിയേഷൻ 61.77 ലക്ഷം രൂപയും നൽകും. പരിപാടിയിൽ ഡോ.ശശി തരൂർ എംപി സംബന്ധിക്കും.