അ​ജി​ത് ര​വീ​ന്ദ്ര​ൻ കൗ​ണ്‍​സി​ല​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Friday, June 2, 2023 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ട്ട​ട വാ​ർ​ഡി​ലെ ഉ​പ​ െതര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച അ​ജി​ത് ര​വീ​ന്ദ്ര​ൻ കൗ​ണ്‍​സി​ല​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യി, വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, ട്രി​ഡ ചെ​യ​ർ​മാ​ൻ കെ.​സി. വി​ക്ര​മ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സ​ത്യ​പ്ര​തി​ജ്ഞ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ശേ​ഷം മേ​യ​റും മ​റ്റ് നേ​താ​ക്ക​ളും അ​ജി​തി​നെ ഷാ​ള​ണി​യി​ച്ചും ബൊ​ക്കെ ന​ൽ​കി​യും അ​ഭി​ന​ന്ദി​ച്ചു.

തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ർ,പി.​കെ.​രാ​ജു, ഡി.​ആ​ർ.​അ​നി​ൽ, പാ​ള​യം രാ​ജ​ൻ, എം.​ആ​ർ.​ഗോ​പ​ൻ, പി.​അ​ശോ​ക് കു​മാ​ർ, ശ്യാം ​കു​മാ​ർ, എ​സ്.​സ​ലിം, പി.​പ​ദ്മ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും അ​ന്ത​രി​ച്ച കൗ​ണ്‍​സി​ല​ർ ടി.​പി.​റി​നോ​യി​യു​ടേ​യും കാ​ര്യം പ​റ​യു​ന്പോ​ൾ അ​ജി​തി​ന്‍റെ ശ​ബ്ദം ഇ​ട​റി. റി​നോ​യി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും സ​ത്യ​പ്ര​തി​ജ്ഞ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു .