മ​രം ഒ​ടി​ഞ്ഞു വീ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്ക്
Saturday, June 10, 2023 12:07 AM IST
വെ​ള്ള​റ​ട: ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​രം ഒ​ടി​ഞ്ഞു വീ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ആ​ര്യ​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വാ​ല്‍ വാ​ര്‍​ഡി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ പ​ണി​ക്കി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
രാ​വി​ലെ പ​തി​നൊ​ന്നി​നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ റ​ബ​ര്‍ മ​രം ഒ​ടി​ഞ്ഞു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ട​വാ​ല്‍ ചേ​ണി​യം​കോ​ട് മേ​ക്കേ​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ സു​നി​ത (45) ,ഇ​ട​വാ​ല്‍ ചേ​ണി​യം​കോ​ട് ബം​ഗ്ലാ​വി​ല്‍ ച​ന്ദ്ര​ലേ​ഖ(49) എ​ന്നി​വ​രെ തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലുംഇ​ട​വാ​ല്‍ ചേ​ണി​യം​കോ​ട് കി​ഴ​ക്കേ​തി​ല്‍ ശീ​ല​ത (48) ,ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ഇ​ട​വാ​ല്‍ ചേ​ണി​യം​കോ​ട് ല​താ​ഭ​വ​നി​ല്‍ ല​ത കു​മാ​രി(60) എ​ന്നി​വ​രെ നെ​യ്യാ​റ്റി​ന്‍​ക​ര സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ആ​ര്യ​ന്‍​കോ​ട് സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ആ​ന്‍റണി ​ജോ​സ​ഫ് നെ​റ്റോ, ആ​ഡി​ഷ​ണ​ല്‍ എ​സ്ഐ ജി.​ഷൈ​ലോ​ക്ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.