പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
1335340
Wednesday, September 13, 2023 6:55 AM IST
നെയ്യാറ്റിന്‍കര: ട്യൂഷന് പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി നെയ്യാറില്‍ മുങ്ങിമരിച്ച നിലയിൽ. പ്ലാമൂട്ടുക്കട നല്ലൂര്‍വട്ടം മാങ്കോട്ടുവിള പുത്തന്‍വീട്ടില്‍ കെ. മണികണ്ഠന്നായരുടെയും രാജേശ്വരിയുടെയും മകന് എം. റാം മാധവാ (16)ണ് മരിച്ചത്. നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ ഏഴേ കാലോടെയാണ് സംഭവം.
രണ്ടു സഹപാഠികള്‍ക്കൊപ്പം കൃഷ്ണപുരം ഗ്രാമം തെരുവില്‍ ട്യൂഷന് പഠിക്കാനെത്തിയതായിരുന്നു റാം മാധവ്. കുളിക്കാനിറങ്ങിയ റാം മാധവ് നദിയില്‍ മുങ്ങുകയായിരുന്നു. നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ സംഘവും നാട്ടുകാരും ചേർന്ന്് നടത്തിയ തെരച്ചിലില്‍ മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തതായി പോലീസ് അറിയിച്ചു.