കാട്ടാക്കടയിലെ കൊലപാതകം: പ്രിയരഞ്ജന്‍റെ ജാമ്യാപേക്ഷ തള്ളി
Sunday, September 24, 2023 12:22 AM IST
കാ​ട്ടാ​ക്ക​ട: പ​ത്താം ക്ലാസ് വി​ദ്യാ​ർ​ഥി​യെ കാ​റി​ടി​ച്ചു കൊ​ന്ന കേ​സി​ലെ പ്ര​തി​യു​ടെ ജാ​മ്യ​പേ​ക്ഷ ത​ള്ളി.

പൂ​വ​ച്ച​ൽ പു​ളി​ങ്കോ​ട് ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ദിശേ​ഖ​റി​നേ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പ്രി​യര​ഞ്ജനെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ആ​റു ദി​വ​സ​ത്തെ കാ​ലാ​വ​ധി ആ​വ​ശ്യ​പ്പെ​ട്ട് കാ​ട്ടാ​ക്ക​ട പോ​ലീ​സ് ക​സ്റ്റഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​യെ തെ​ളി​വെ​ടു​പ്പ് ക​ഴി​ഞ്ഞു ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ട്ടാ​ക്ക​ട ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഹാ​ജ​രാ​ക്കി​യ​ത്. പ്ര​തി​ക്കാ​യി ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​തു കോ​ട​തി ത​ള്ളി. തു​ട​ർ​ന്ന് പ്ര​തി​യെ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. ഇ​ക്ക​ഴി​ഞ്ഞ 11ന് ​റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​യു​ടെ ആ​ദ്യ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഈ ​മാ​സം 25ന് ​ക​ഴി​യും.