ഗുഡ്സ് ഓട്ടോ കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു
1396868
Saturday, March 2, 2024 6:12 AM IST
പാറശാല: നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടോറിക്ഷ എതിരേവന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പോത്തന്‍കോട് കണിയാംകോണം കീഴേ തോന്നിക്കല്‍ വീട്ടില്‍ അബ്ദുല്‍ അസീഫ്- ഷാഹിദ ദമ്പതികളുടെ മകന് മുഹമ്മദ് ഷിജിന് (24) ആണ് മരിച്ചത്.
പ്ലാമൂട്ടുക്കടയ്ക്കു സമീപം കാക്കരവിളയില്‍ ഇന്നലെ വൈകു ന്നേരം 3.30നായിരുന്നു സംഭവം. നെയ്യാറ്റിന്‍കരയില്‍നിന്നും പൊഴിയൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും ചാറോട്ടുകോണത്തുനിന്നും പ്ലാമൂട്ടുക്കട ഭാഗത്തേക്കു വരികയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയുമായും തമ്മിലാണ് കൂട്ടിയിടിച്ചത്. വേഗത്തിൽ വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് ബസിന്റെ മുന്നിലേക്കുവീണതാണ് അപകടത്തിനു കാരണം.
ഓട്ടോറിക്ഷ ഒഴിവാക്കുന്നതിനിടയില്‍ ബസ് നിയന്ത്രണംവിട്ട് സമീപത്തെ വീട്ടുമതിലും ഇലക്ട്രിക് പോസ്റ്റും ഇടിച്ചുതകര്‍ത്താണ് നിയന്ത്രണ വിധേയമായത്. മുഹമ്മദ് ഷിജിലിനൊപ്പം ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഇടുക്കി സ്വദേശി സുഹൈല്‍ (29) പരിക്കുകളോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബസിലെ കണ്ടക്ടര്‍ ക്കും മറ്റുചിലര്‍ക്കും നേരിയ പരിക്കുകളുണ്ട്. സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ഷിജിന്റെ മൃത ദേഹം നെയ്യാറ്റിന്‍കര ഗവണ്മെന്റ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പൊഴിയൂര്‍ പോലീസ് കേസെടുത്തു.