സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടും: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ
Saturday, March 2, 2024 6:12 AM IST
നെ​ടു​മ​ങ്ങാ​ട് : സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ഡി​ജി​പി​യോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

നെ​ടു​മ​ങ്ങാ​ടെ സി​ദ്ധാ​ർ​ഥ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ര​ണ​ത്തി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ലാ​ല​യ​ങ്ങ​ളി​ൽ എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന ഗു​ണ്ടാ​യി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് സി​പി​എം ആ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ആ​ക്ര​മ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് നി​ർ​ഭാ​ഗ‍്യ​ക​ക​ര​മാ​ണ്.​സി​ദ്ധാ​ർ​ഥ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.