വെള്ളായണി കാർഷിക കോളജിൽ ടെഡ് എക്സ് ടോക് ഷോ നടത്തി
1574609
Thursday, July 10, 2025 6:44 AM IST
നേമം: വെള്ളായണി കാർഷിക കോളജ് ലോകപ്രശസ്തമായ ടെഡ്എക്സ് ടോക് ഷോയുടെ വേദിയായി. പൊതുപരിപാലനം, പ്രതിരോധം, ആരോഗ്യപരിചരണം, സംരംഭകത്വം, സാമൂഹിക ഇടപെടൽ എന്നീ മേഖലകളിൽനിന്നും പ്രശസ്തരായ അമൽ മനോജ്, ഡോ. സഞ്ജയ് ബെഹാരി, ലെഫ്. കേണൽ ഋഷി രാജലക്ഷ്മി, സഞ്ജന ജോർജ്, ഡോ. അരുൺ എസ്. നായർ, ബാബു രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വെള്ളായണി കാർഷിക കോളജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ, കാർഷിക വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. അലൻ തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്ററായ ഡോ. അർച്ചന ആർ. സത്യൻ, വിദ്യാർഥി പ്രതിനിധി ജി. മാളവിക എന്നിവർ പ്രസംഗിച്ചു.
2025-ൽ ടെഡ്എക്സ് ലൈസൻസ് ലഭിച്ച കേരളത്തിലെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് കാർഷിക സർവകലാശാല. സർവകലാശാലയ്ക്ക് കീഴിൽ ടെഡ്എക്സ് വേദിയാകുന്ന ആദ്യ സ്ഥാപനമാണ് വെള്ളായണി കാർഷിക കോളേജ്.