പൗർണമിക്കാവിൽ ദർശനത്തിനെത്തി ഗവർണർ
1574868
Friday, July 11, 2025 6:42 AM IST
വിഴിഞ്ഞം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദർശനം നടത്തി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ക്ഷേത്ര സന്നിധിയിൽ എത്തിയ ഗവർണർ വിവിധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. വ്യാസ പൗർണമിയോടനുബന്ധിച്ചു ഉഗ്ര രക്തചാമുണ്ഡി ദേവിയുടെ ശ്രീകോവിൽ സമർപ്പണവും അദ്ദേഹം നിർവഹിച്ചു.
സമർപ്പണ ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ, എറണാകുളം സിബിഐ ജഡ്ജ് ശേഷാദ്രി, പോക്സോ കോടതി ജഡ്ജ് ഷിബു,
ശ്രീപത്മനാഭ ടെമ്പിൾ അഡ്മിനിസ്ട്രേറ്റീവ് മെമ്പറും ജില്ലാ ജഡ്ജിയുമായ അനിൽ, ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ സോമനാഥ് തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. വിവിധ കലാപരിപാടികളും തുടർന്ന് അരങ്ങേറി.