‘ഒരു തൈ നടാം’ ജനകീയ വൃക്ഷവത്കരണ കാമ്പയിൻ
1574873
Friday, July 11, 2025 6:52 AM IST
തിരുവനന്തപുരം: നെറ്റ് സീറോ എമിഷൻ കേരളത്തിനു മാതൃകയാണു നിംസ് മെഡിസിറ്റിയെന്ന് ഹരിത കേരള മിഷൻ ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ. ഹരിതകേരളം മിഷന്റെ ഒരുകോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവത്കരണ കാന്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നിംസ് മെഡിസിറ്റി എംഡി ഫൈസൽ ഖാൻ ആമുഖ അവതരണം നിർവഹിച്ചു.
അഡ്വ. മഞ്ചവിളാകം ജയൻ, ഹരിത കേരള മിഷൻ സംസ്ഥാന അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ടി.പി. സുധാകരൻ, സംസ്ഥാന പ്രോഗ്രാം ഓഫീസർ ഹരി പ്രിയ, ജില്ലാ കോ-ഓർഡിനേറ്റർ അശോക്, ജെയിംസ്, സൂര്യ, ഐശ്വര്യ, നിംസ് അഡ്മിനിസ്ട്രേറ്റീവ് കോ-ഓർഡിനേറ്റർ ശിവകുമാർ രാജ്, നിംസ് കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജോസഫൈൻ വിനിത, നിംസ് കോളജ് ഓഫ് ദന്തൽ സയൻസ് പ്രിൻസിപ്പൽ ഡോ. മഞ്ചുഷ തുടങ്ങിയവർ പ്രസംഗിച്ചു.
ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെയും, ആറാലുംമൂട് വിവേകാനന്ദ സ്കൂളിലെയും വിദ്യാർഥികളും കാന്പയിന്റെ ഭാഗമായി പങ്കെടുത്തു.