ഡ്യൂട്ടിക്കെത്തിയ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
1574442
Thursday, July 10, 2025 12:51 AM IST
കഴക്കൂട്ടം: എജെ ആശുപത്രിയിലെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റീവ് ഡോക്ടറും പത്തനംതിട്ട സ്വദേശിയുമായ പെരുനാട് റാന്നിയിൽ കൃഷ്ണ ഭവനിലെ ഡോ. ജി. ഗോപാലകൃഷ്ണൻ (76) കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞദിവസം രാവിലെ എട്ടിന് ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്തി കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളായി കഴക്കൂട്ടത്ത് മകന്റെ വീട്ടിലാണ് താമസം.
തിരുവനന്തപുരം ജൂബിലി ഹോസ്പിറ്റൽ, പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ കെയർ, കോന്നി ബിലിവേഴ്സ് മെഡിക്കൽ സെന്റർ, കൊല്ലം അസീസിയ മെഡിക്കൽ കോളജ്, നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ തുടങ്ങിയ ആശുപത്രികളിൽ അദ്ദേഹം പ്രവർത്തിച്ചു. കഴിഞ്ഞ ഏഴുമാസകാലമായി കഴക്കൂട്ടം എജെ ആശുപത്രിയിലെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റാണ്. സംസ്കാരം റാന്നിയിലെ വസതിയിൽ നടന്നു.