മൂന്നു മാസം കൊണ്ട് 220 മെഗാവാട്ട് ശേഷിയുള്ള 45500 പുരപ്പുറ സോളാര്‍
1574599
Thursday, July 10, 2025 6:34 AM IST
തിരുവനന്തപുരം: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്. 45,589 പുരപ്പുറ സോളാര്‍ ഇന്‍സ്റ്റലേഷനുകളാണ് 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കമ്പനി നേടിയത്.
2025 സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ കൈവരിച്ച 8838 ഇന്‍സ്റ്റലേഷനുകളെ അപേക്ഷിച്ച് 416 ശതമാനം വര്‍ധനയാണ് ഇത്. ടാറ്റ പവര്‍ കമ്നി ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്.
2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ഇന്‍സ്റ്റലേഷനുകള്‍ ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജിയെ ആകെ 204, 443 പുരപ്പുറ സോളാര്‍ ഇന്‍സ്റ്റലേഷനുകളിലേക്ക് എത്തിച്ചു. 1.8 ലക്ഷത്തിലധികം വരുന്ന ഗാര്‍ഹിക മേഖലയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ഉള്‍പ്പെടെ, രണ്ടു ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട് കമ്പനിക്ക്.