ബൈക്കിൽനിന്നു വീണ് പരിക്കേറ്റയാൾ മരിച്ചു
1574641
Thursday, July 10, 2025 10:29 PM IST
മാറനല്ലൂർ: ബൈക്കിൽനിന്നു വീണ് പരിക്കേറ്റയാൾ മരിച്ചു. മൂലക്കോണം ചെക്കിട്ടവിളാകം പുത്തൻവീട്ടിൽ മനോഹരൻ (59) ആണ് മരിച്ചത്. ജൂലൈ ഒന്നിന് രാത്രി 8.30ഓടെയാണ് അപകടം നടന്നത്.
ബാലരാമപുരം-കാട്ടാക്കട റോഡിൽ ചെക്കിട്ടവിളാകത്തെ പാതയോരത്തെ വീട്ടിൽനിന്ന് മനോഹരൻ ബൈക്കിൽ റോഡിലേക്ക് ഇറങ്ങവേ കാട്ടാക്കട ഭാഗത്തുനിന്ന് ഊരൂട്ടമ്പലം ഭാഗത്തേക്കു പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ബൈക്ക് പെട്ടെന്ന് നിർത്താൻ ശ്രമിച്ചപ്പോൾ റോഡിലേക്കു മറിഞ്ഞുവീഴുകയായിരുന്നു.
തലയ്ക്കു പരിക്കേറ്റതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഉച്ചയോടുകൂടി മരിച്ചു. ഭാര്യ: അജിത. മക്കൾ: മഞ്ജുനാഥ്, മണിനാഥ്.