കോവളം എൻ. നാഗപ്പന്റെ 27-ാമത് അനുസ്മരണ സമ്മേളനം
1574612
Thursday, July 10, 2025 6:46 AM IST
കോവളം : ശ്രീനാരായണ പ്രസ്ഥാനങ്ങളെ തിരുവനന്തപുരം ജില്ലയിൽ അരക്കിട്ട് ഉറപ്പിച്ച നേതാവായിരുന്നു കോവളം എൻ. നാഗപ്പനെന്ന് മന്ത്രി വി. ശിവൻകുട്ടി. സാമൂഹ്യ പ്രവർത്തകനും എസ്എൻ ട്രസ്റ്റ് ബോർഡ് മെമ്പറും എസ്എൻഡിപി യോഗം നെയ്യാറ്റിൻകര യൂണിയനിൽ ദീർഘകാലം പ്രസിഡന്റുമായിരുന്ന കോവളം എൻ. നാഗപ്പന്റെ 27-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസി. സെക്രട്ടറി കെ.എ. ബാഹുലേയൻ, അധ്യക്ഷത വഹിച്ചു. രാജധാനി ഗ്രൂപ്പ് എംഡി ഡോ. ബിജു രമേശ്, കെപിസിസി മുൻ വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിൻകര സനൽ, സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.എസ്. ഹരികുമാർ, കോവളം ഏരിയാ സെക്രട്ടറി കരുംകുളം അജിത്ത്, അമ്പലത്തറ ചന്ദ്രബാബു,
ആർജെഡി ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻ നായർ, എസ്എൻഡിപി യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ്, സെക്രട്ടറി തോട്ടം പി. കാർത്തികേയൻ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, നഗരസഭ കൗൺസിലർമാരായ നിസാമുദീൻ, പനത്തുറ ബൈജു, അഡ്വ എസ്.പി. ദീപക്, യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്. സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.