"ബാക്ക് ടുഗെദര്‍' സംഗമം സംഘടിപ്പിച്ച് കിംസ് ഹെൽത്ത്
1574600
Thursday, July 10, 2025 6:34 AM IST
തിരുവനന്തപുരം: സ്കോളിയോസിസ് കറക്ഷന് സര്‍ജറിക്കുശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ സംഗമം സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. "ബാക്ക് ടുഗെദര്‍' എന്ന ഈ സംഗമത്തില്‍ ശസ്ത്രക്രിയ കഴിഞ്ഞ ഏകദേശം 50-ഓളം പേര് പങ്കെടുത്തു.
തങ്ങളുടെ രോഗാവസ്ഥ, അതിനെ നേരിട്ട രീതി, ചികിത്സാ അനുഭവങ്ങള്‍, അതിജീവിച്ച പ്രതിസന്ധികള്‍, രോഗമുക്തിയിലേക്കുള്ള യാത്ര എന്നിവ അവര്‍ പങ്കുവെച്ചു. കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള സംഗമം ഉദ്ഘാടനം ചെയ്തു.
ഓര്‍ത്തോപീഡിക്സ് ആൻഡ് ട്രോമ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്ററുമായ ഡോ. മുഹമ്മദ് നസീര്‍, ഫിസിക്കൽ മെഡിക്കേഷൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എസ്. ഹരിഹരൻ എന്നിവർ പ്രസംഗിച്ചു.
സംഗമത്തില്‍ പങ്കെടുത്ത സ്കോളിയോസിസ് രോഗബാധിതകരുടെ സങ്കീര്‍ണ്ണമായ രോഗാവസ്ഥകളെക്കുറിച്ചും, അവലംബിച്ച ചികിത്സാരീതികള്‍, അവരുടെ രോഗമുക്തി എന്നിവയെക്കുറിച്ചും ഡോ. രഞ്ജിത് വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സംഗീതസദസ്സും ചടങ്ങിന് മാറ്റുകൂട്ടി.
കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സ്പൈന്‍ സര്ജന് ഡോ. രഞ്ജിത് ഉണ്ണിക്കൃഷ്ണന് സ്വാഗതവും സ്പെഷലിസ്റ്റ് ഓര്‍ത്തോപീഡിക് സ്പൈന്‍ സര്ജന് ഡോ. സി. അശ്വിന് നന്ദയും പറഞ്ഞു. നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ വളവിനെയാണ് സ്കോളിയോസിസ് എന്ന് പറയുന്നത്. ലോകജനസംഖ്യയുടെ ഏകദേശം ഒരു ശതമാനം ഈ അവസ്ഥയിലുള്ളവരാണ്.