പോക്സോ കേസ് പ്രതി ലഹരിമരുന്നുസഹിതം പിടിയില്‍
1574608
Thursday, July 10, 2025 6:44 AM IST
പേരൂര്‍ക്കട: പോക്സോ കേസിലെ പ്രതിയെ ലഹരിമരുന്നുമായി ഫോര്‍ട്ട് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്നു പിടികൂടി. മുട്ടത്ത പൊന്നറ നഗര്‍ സ്വദേശി ഗോപകുമാര്‍ (24) ആണ് പിടിയിലായത്. ബംഗലൂരുവിൽനിന്ന് ബസ് മാർഗം തിരുവനന്തപുരത്ത് എംഡിഎംഎ എത്തിക്കുകയായിരുന്നു ഇയാള്‍.
ചില്ലറ വില്‍പ്പനയ്ക്ക് എത്തിച്ച 32 ഗ്രാം എംഡിഎംഎയുമായാണ് ചൊവ്വാഴ്ച ഇയാള്‍ പൊന്നറയില്നിന്ന് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.