പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും
1574878
Friday, July 11, 2025 6:52 AM IST
നെടുമങ്ങാട്: ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷകദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച നെടുമങ്ങാട് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബി. സത്യൻ ഉദ്ഘാടനം ചെയ്തു.
മന്നൂർക്കോണം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. പ്രമോഷ്, ചെറ്റച്ചൽ സഹദേവൻ, എസ്.എസ്.ബിജു, ഹരികേശൻ നായർ, എസ്.ആർ. ഷൈൻലാൽ, കെ. റഹീം, കെ.എ.അസീസ്, സി. സാബു, ശ്രീകേശ്, ആർ. മധു എന്നിവർ സംസാരിച്ചു.