ലൈഫ് ഭവന പദ്ധതി സിപിഎമ്മിന്റെ തട്ടിപ്പ്: എം. വിൻസന്റ് എംഎൽഎ
1574874
Friday, July 11, 2025 6:52 AM IST
വെഞ്ഞാറമൂട്: ലൈഫ് ഭവന പദ്ധതി സിപിഎമ്മിന്റെ തട്ടിപ്പു പദ്ധതിയാണെന്ന് എം. വിൻസന്റ് എംഎൽഎ. പനവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഞ്ചായത്ത് ഓഫീസ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
540 ലൈഫ് ഭവന പദ്ധതി ഉപഭോക്തർ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും നാളിതുവരെയായി പനവൂർ പഞ്ചായത്തിൽ ഒരാളിനു പോലും വീടിനുള്ള പണം നൽകിയിട്ടില്ലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പനവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുന്നിൽ ശശി അധ്യക്ഷത വഹിച്ചു.
ആനാട് ജയൻ, ആനക്കുഴി ഷാനവാസ്, ബിനു എസ്. നായർ, അഡ്വ. മുജീബ്, പുരുഷോത്തമൻ നായർ, രഘുനാഥൻ നായർ, വി.എസ്. പ്രവീൺ, എസ്എൻ പുരം ജലാൽ, തോട്ടുമുക്ക് റഷീദ്, ലാൽ, വാഴോടു ഹുസൈൻ, പനവൂർ രാജശേഖരൻ നായർ, സരസ്വതി അമ്മ, എസ് എൻ പുരം ഷൈല, ശോഭ, ജലീൻ, ദാദുഷ എന്നിവർ പങ്കെടുത്തു.