കെടിയു ബി.ടെക് ഫലം: എൽബിഎസ് വനിതാ കോളജ് ഒന്നാം സ്ഥാനത്ത്
1574867
Friday, July 11, 2025 6:42 AM IST
തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ ഈ വർഷത്തെ ബി.ടെക് ഫലത്തിൽ പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിംഗ് കോളജിന് മികച്ച വിജയം.
87.46 ശതമാനം വിജയത്തോടെ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത 130 കോളജുകളിൽ ഒന്നാമതെത്തി.
83.44 ശതമാനം വിജയത്തോടെ മുത്തൂറ്റ് എൻജിനിയറിംഗ് കോളജ് രണ്ടാമതും, 83. 42 ശതമാനം വിജയത്തോടെ തിരുവനന്തപുരം സിഇടി മൂന്നാം സ്ഥാനത്തുമാണ്. പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളജ് 73.82 ശതമാനത്തോടെ 12 ആം സ്ഥാനത്തും തിരുവനന്തപുരത്തെ ബട്ടൺ ഹിൽ എൻജിനിയറിംഗ് കോളജ് 72. 78 ശതമാനം വിജയത്തോടെ പതിനാറാം സ്ഥാനത്തുമാണ്.
ഒൻപതു സർക്കാർ എൻജിനിയറിംഗ് കോളജുകളും മൂന്ന് എയ്ഡഡ് കോളജുകളും 23 സർക്കാർ നിയന്ത്രിത എൻജിനിയറിംഗ് കോളജുകളും സർവകലാശാലയുടെ കീഴിൽ ഉണ്ട്.