അരുവിക്കര പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ
1574875
Friday, July 11, 2025 6:52 AM IST
നെടുമങ്ങാട്: സംയുക്ത ട്രേഡ് യൂണിയൻ പൊതുപണി മുടക്കിന്റെ ഭാഗമായി അരുവിക്കര പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
എഐടിയുസി നേതാവ് അഡ്വ. എസ്.എ. റഹീം അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ അരുവിക്കര വിജയൻ നായർ, വെള്ളനാട് ഹരിഹരൻ, എ. ആന്റണി, കെ. സുകുമാരൻ, മുണ്ടേല പ്രവീൺ, വെള്ളനാട് ശോഭനൻ, ബിനു കുമാർ, കളത്തുകാർ രാധാകൃഷ്ണൻ,
ഇരുമ്പ അനിൽ, ഇ.എം. റഹീം, പ്രഭു, സിഡിഎസ് ചെയർപേഴ്സൺ പ്രീത, മോഹനൻ, അങ്കണവാടി യൂണിയൻ നേതാവ് ശൈലജ, ജനപ്രതിനിധികളായ ഷജിത, ഗീതാ ഹരികുമാർ, മറിയക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സഹകരണ യൂണിയനും ട്രാൻസ്പോർട്ട് യൂണിയനും പ്രകടനം നടത്തി.