"തിളക്കം 2025' സംഘടിപ്പിച്ചു
1574613
Thursday, July 10, 2025 6:46 AM IST
കോവളം: എം. അലിയാർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച തിളക്കം 2025 സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷാ രംഗത്തെ സേവനങ്ങൾക്ക് ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ന്യൂറോ സർജൻ ഡോ. ഈശ്വറിനെ സ്പീക്കർ ആദരിച്ചു.
കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതി നൂറുശതമാനം വിജയം നേടിയ കാഞ്ഞിരംകുളം പികെഎസ് ഹയർ സെക്കൻഡറി സ്കൂളിന് ഇഎംഎസ് പുരസ്കാരവും വെങ്ങാനൂർ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് സ്കൂളിന് ജോസഫ് മുണ്ടശേരി പുരസ്കാരവും സമ്മാനിച്ചു.
തുടർന്നു കോവളം ഏരിയയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും സ്എസ്എൽസിയ്ക്കും പ്ലസ് ടുവിനും തിളക്കമാർന്ന വിജയം നേടിയ മുഴുവൻ വിദ്യാർഥികളേയും ആദരിച്ചു. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി. എസ്. ഹരികുമാർ അധ്യക്ഷനായി. വിഴിഞ്ഞം അർച്ചന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എസ്. അജിത്ത് സ്വാഗതം പറഞ്ഞു.