മൂഴിനട-ചെല്ലാംകോട്-പൂവത്തൂർ ഏലാ റോഡ് ചെളിക്കുളമായി
1574871
Friday, July 11, 2025 6:42 AM IST
നെടുമങ്ങാട്: നഗരസഭയിലെ പേരയത്തുകോണം, ഇരിഞ്ചയം വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന മൂഴിനട-ചെല്ലാംകോട്-പൂവത്തൂർ ഏലാ റോഡ് ചെളിക്കളമായി. മഴയിൽ കോലാംകുടി നട മുതൽ മണ്ണാറപറമ്പ് കൈതറ വരെ റോഡിലൂടെ യാത്ര ദുർഘടമാണ്. കുഴികളിൽ വെള്ളം കെട്ടിനിന്നു കാൽനട പോലും ദുരിതപൂർണമായി.
ഒട്ടുമിക്ക ഭാഗത്തും ടാറിന്റെ അംശം പോലും കാണാനില്ല. ഓട്ടോകൾ ഇതുവഴിയുള്ള ഓട്ടം അവസാനിപ്പിച്ചു. ഇരുചക്ര വാഹനയാത്രക്കാർ ചെളിയിൽ പുതഞ്ഞു അപകടത്തിൽപ്പെടുന്നത് പതിവായി.
ഇരുനൂറോളം കുടുംബങ്ങൾ റോഡിന്റെ ഇരുവശത്തുമായി താമസിക്കുന്നുണ്ട്. ഒന്നര പതിറ്റാണ്ടു മുമ്പാണ് ഏറ്റവും ഒടുവിൽ ടാറിംഗ് നടത്തിയതെന്നു നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിൽ മന്ത്രിക്കും നഗരസഭാധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.