പാറശാലയില്‍ പണിമുടക്ക് പൂര്‍ണം; സമാധാനപരം
1574597
Thursday, July 10, 2025 6:34 AM IST
പാറശ്ശാല: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ജനദ്രോഹനടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ദേശീയ പണിമുടക്കിന്റെഭാഗമായി പാറശാലയില്‍ നടത്തിയ പണിമുടക്ക് പൂര്‍ണവും സമാധാനപരവും ആയിരുന്നു കടകമ്പോളങ്ങള്അടഞ്ഞുകിടന്നു. കെ.എസ്.ആര്.ടി.സി. നിരത്തിലിറങ്ങിയില്ല അവശ്യസര്‍വീസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ജനദ്രോഹനടപടിക്കെതിരെയുള്ള ശക്തമായ താക്കീതായിമാറി പണിമുടക്കിനുള്ള ജനപിന്തുണ.
പണിമുടക്കിനോടനുബന്ധിച്ച് പാറശാലയില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.ഐ.ടി.യു. സംസ്ഥാനകമ്മിറ്റിഅംഗം പി. രാജേന്ദ്രകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. എ. ഐ. റ്റി. യു. സി. മണ്ഡലം പ്രസിഡന്റ് പുത്തന്കടവിജയന് അധ്യക്ഷനായി.
സിപിഐ മണ്ഡലം സെക്രട്ടറി ആനാവൂര്‍ മണികണ്ഠന്, ജില്ലാ കൗണ്‍സില്‍ അംഗം സി സുന്ദരേശന് നായര്‍, സി.പി.ഐ. എം. ഏരിയസെക്രട്ടറി എസ്. അജയകുമാര്‍, സി.ഐ.ടി.യു. ജില്ലാകമ്മിറ്റി അംഗം വി. എസ് .ബിനു, എ .ഐ. റ്റി .യു. സി. മണ്ഡലം സെക്രട്ടറി ഗിരീഷ് സിംഗ്, ബാബുരാജ്, അനീഷ് പി. മണി , ഡോ.എന്‍. എസ് .നവനീത്കുമാര്‍, വൈ. കെ. ഷാജി, എസ് .മധു, ബി .മുരളീധരന്, ജെ .ജയദാസ്, കൊറ്റാമം രാജന്, ഡി .സജി, ജി .തങ്കാഭായി,ബി .ആര്. സജീഷ്ബാബു,അനില്‍കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.