സെക്രട്ടേറിയറ്റ് അസോസിയേഷൻ: എം.എസ് ഇർഷാദ് പ്രസിഡന്റ്, കെ.പി പുരുഷോത്തമൻ ജന. സെക്രട്ടറി
1574866
Friday, July 11, 2025 6:42 AM IST
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റായി എം. എസ്.ഇർഷാദിനെയും ജനറൽ സെക്രട്ടറിയായി കെ.പി പുരുഷോത്തമനെയും വീണ്ടും തെരഞ്ഞെടുത്തു. ട്രഷററായി കെ.എം. അനിൽകുമാറിനെയും വൈസ് പ്രസിഡന്റുമാരായി എ. സുധീർ, ആർ. രഞ് ജിഷ് കുമാർ എന്നിവരെയും സെക്രട്ടറിമാരായി ജി.ആർ. ഗോവിന്ദ്, സജീവ് പരിശവിള, റൈസ്റ്റണ്‍ പ്രകാശ് സിസി എന്നിവരെയും തെരഞ്ഞെടുത്തു.
അജിത് സാം ജോണ്‍സ്, എം.എസ്. അരുണ്‍, എസ്. അനിൽകുമാർ, ടി.ആർ. അലക്സ്, എം.എം. ജസീർ, ജയകുമാർ, ബി. സതീഷ്, സുശീൽകുമാരി, എസ്. തുഷാർ എന്നിവരാണ് നിർവാഹക സമിതി അംഗങ്ങൾ. സെക്രട്ടേറിയറ്റ് അസോ. വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ജൂണ്‍ 26ന് നടന്ന അസോ. സമ്മേളനത്തിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ്.