ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
1574642
Thursday, July 10, 2025 10:29 PM IST
നേമം : കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര കവലകുളം സായിഭവനില്‍ സായികുമാറിന്റെ മകന് എസ്. കെ. ഉണ്ണിക്കണ്ണന് (33) മരിച്ചത്.
ബുധനാഴ്ച രാത്രി ഒന്പതരായോടെയാണ് അപകടം. ഉണ്ണിക്കണ്ണന് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കണ്ണനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കനായില്ല. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാനാണ്. ഭാര്യ: വൈഷ്ണവി. മകൻ: അദ്രിത്.