വയോധികൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
1574441
Thursday, July 10, 2025 12:51 AM IST
വിഴിഞ്ഞം : വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുക്കോല വിരാലിവിള വീട്ടിൽ കാർലോസ് (62) ആണ് മിരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരം നാലോടെ വീട്ടിലെ ഹാളിൽ ബെഡ് ഷീറ്റിൽ തൂങ്ങി നിൽക്കുന്നത് കണ്ട വീട്ടുകാർ അഴിച്ചിറക്കി വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ നിർമലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മേൽ നടപടി സ്വീകരിച്ചു.