എസ്എഫ്ഐ മാർച്ചിൽ സംഘർഷം
1574864
Friday, July 11, 2025 6:42 AM IST
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജ്ഭവനെ കാവിവത്കരിക്കുന്നൂവെന്നാരോപിച്ചു എസ്എഫ്ഐ രാജ്ഭവനിലേയ്ക്കു നടത്തിയ മാർച്ചിൽ സംഘർഷം. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ രാജ്ഭവനിലേയ് ക്കു മാർച്ചു നടത്തിയ പ്രവർത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.
എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെ പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാൻ തയാറാകാത്ത പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറിനിന്നു പ്രതിഷേധം തുടർന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വലിയ സുക്ഷയാണു രാജ്ഭവനു മുന്നിൽ പോലീസ് ഇന്നലെ ഒരുക്കിയത്.