ഡിവൈഎഫ്ഐ പഠനോത്സവം സംഘടിപ്പിച്ചു
1574610
Thursday, July 10, 2025 6:44 AM IST
നെടുമങ്ങാട്: ഡിവൈഎഫ്ഐ ഉളിയൂർ, കന്യാകോട് യൂണിറ്റുകൾ സംയുക്തമായി പഠനോത്സവം സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ബി. സത്യൻ ഉദ്ഘാടനം ചെയ്തു. കേരളാ സർവകലാശാലയിൽ നിന്നും സുവോളജിയിൽ റാങ്ക് നേടിയ ജെ.എസ്. അനുപമ, പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിദയം നേടിയ വിദ്യാർഥികൾ എന്നിവർക്ക് സ്നേഹോപഹാരം സമ്മാനിച്ചു.
ഡിവൈഎഫ്ഐ കന്യാകോട് യൂണിറ്റ് പ്രസിഡന്റ് അഭിനവ് അധ്യക്ഷനായി. എസ്.എസ്. ബിജു, സി. സാബു, ബി. സതീശൻ, ഡോ. ബി. ബാലചന്ദ്രൻ, എം.പി. സജിത, എസ്.ആർ. രതീഷ്, എസ്. വിഷ്ണു, നിഖിൽ പരിയാരം എന്നിവർ പ്രസംഗിച്ചു. ശ്രീജിത്ത് സ്വാഗതവും, ആർ.വി. ബിജു നന്ദിയും പറഞ്ഞു.