വെള്ളറടയില്‍ റോഡ് കൈയേറി കസേരകള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം
1574596
Thursday, July 10, 2025 6:34 AM IST
വെള്ളറട: ദേശീയ വാഹന പണിമുടക്കിനോടനുബന്ധിച്ച് വെള്ളറട ജംഗ്ഷനില്‍ റോഡ് കൈയേറി കസേരകള്‍ നിര്‍ത്തിയതിനെതിരേ പ്രതിഷേധം ശക്തം. നാമ മാത്രമായിട്ടുള്ള ആള്‍ക്കാരാണ് പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തത്. എന്നാല്‍ റോഡില്‍ കസേര നിര്‍ത്തിയത് ഇരു ചക്ര വാഹനങ്ങള്‍ക്കടക്കം തടസം സൃഷ്ടിച്ചു.
സര്‍ക്കാരിന്റെ പല പരിപാടികളിലും ഇതുപോലെ റോഡ് കൈയേറിയുള്ള സ്റ്റേജ് നിര്‍മാണം നടത്തിയതിനെതിരേ കോടതിയും, പോലീസും കേസുകള്‍ എടുത്തിട്ടുണ്ട്.
അതുപോലെ ഇന്നലെ വെള്ളറടയില്‍ റോഡില്‍ കസേര നിരത്തി മാര്‍ഗതടസം സൃഷ്ടിച്ച സമരാനുകൂലികള്‍ക്കെതിരെ പോലീസും, സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നു പാറശാല മുന്‍ എംഎല്‍എ എ.ടി. ജോര്‍ജും കെപിസിസി സെക്രട്ടറി ഡോ. ആര്. വത്സലനും ആവശ്യപ്പെട്ടു.