ബിജെപി പ്രതിഷേധിച്ചു
1574876
Friday, July 11, 2025 6:52 AM IST
വെഞ്ഞാറമൂട്: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച്, ബിജെപി കല്ലറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലറ തറട്ട ഗവ. ആശുപത്രിയിലേക്ക് നടത്തിയ ധർണ, നോർത്ത് ജില്ലാ അധ്യക്ഷൻ എസ്.ആർ. രജികുമാർ ഉദ്ഘാടനം ചെയ്തു. കല്ലറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രമേശ് അധ്യക്ഷത വഹിച്ചു.
ബിജെപി വാമനപുരം മണ്ഡലം പ്രസിഡന്റ് പി.ടി. രാജേഷ്, കല്ലറ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി രമേശൻ, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സുദേവൻ മറ്റു മണ്ഡലം പഞ്ചായത്ത് നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുത്തു.