ബോധരഹിതനായി കിടന്നയാളുടെ വസ്തുവകകൾ മോഷ്ടിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
1574872
Friday, July 11, 2025 6:52 AM IST
പേരൂർക്കട: വഴിയോരത്ത് ബോധരഹിതനായി കിടന്നയാളുടെ വസ്തുവകകൾ കവർന്നതുമായി ബന്ധപ്പെട്ടു പ്രതിയെന്നു സംശയിക്കുന്ന ആൾക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒരാഴ്ച മുമ്പ് അട്ടക്കുളങ്ങരയ്ക്കു സമീപം റോഡു ക്കിൽ ബോധരഹിതനായി കിടന്ന വയോധികന്റെ കൈവശം ഉണ്ടായിരുന്ന സ്വർണമാല, വാച്ച്, മൊബൈൽ ഫോൺ എന്നിവയാണ് കവർച്ച ചെയ്യപ്പെട്ടത്.
ഉണർന്നെണീറ്റപ്പോഴാണു മൊബൈലും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടതായി ഇയാൾ അറിയുന്നത്. തുടർന്ന് ഫോർട്ട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയെ തുടർന്നു കവർച്ച നടത്തിയ ആൾ എന്നു സംശയിക്കുന്ന യുവാവ് ഒരു ഓട്ടോറിക്ഷയ്ക്ക് സമീപത്തുകൂടി ഫോണിൽ സംസാരിച്ചുകൊണ്ടു പോകുന്ന ദൃശ്യം ലഭിച്ചു.
ഇതിന്റെ സഹായത്തോടുകൂടിയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫോർട്ട് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0471 2461105, 94979 87010.