ചെമ്പഴന്തിയിൽ മൂന്നുപേർക്കു തെരുവു നായയുടെ കടിയേറ്റു
1574863
Friday, July 11, 2025 6:42 AM IST
പോത്തൻകോട്: ചെന്പഴന്തിയിൽ വീണ്ടും മൂന്നുപേർക്കു തെരുവു നായയുടെ കടിയേറ്റു. ആനന്ദേശ്വരം സ്വദേശികളായ ഗീത (60), അനിൽകുമാർ (70), മുരളീധരൻ നായർ ( 55 )എന്നിവർക്കാണ് കടിയേറ്റത്.
രണ്ടുപേർ പാങ്ങപ്പാറ ഹെൽത്ത് സെന്ററിലും ഒരാൾ മെഡിക്കൽ കോളേജിലും ചികിത്സ തേടി. രാവിലെ ആനന്ദേശ്വരത്ത് കടയിൽ പോയ ഗീതയുടെ കാലിലും സമീപത്തുണ്ടായിരുന്ന അനിൽകുമാറിന്റെ കാലിലും നായ കടിക്കുകയായിരുന്നു.
തുടർന്നു സമീപപ്രദേശങ്ങളിലെ തെരുവുനായ്ക്കളെയും വളർത്തു മൃഗങ്ങളെയും ആക്രമിച്ചു. തുടർന്ന് കൗൺസിലർ ആശാ ബാബുവിനന്റെ നേതൃത്വത്തിൽ നഗരസഭയിലെ ജീവനക്കാരത്തി നായയെ പിടികൂടി ഷെൽട്ടറിൽ നിരീക്ഷണത്തിൽ പാർപ്പിച്ചു.