യുവാവ് തൂങ്ങിമരിച്ച നിലയിൽ
1574903
Friday, July 11, 2025 10:25 PM IST
തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാന്റെ പഴ്സണൽ സ്റ്റാഫംഗം മാനന്തവാടി തൃശ്ശിലേരി ചേക്കോട്ട്കുന്ന് ഉന്നതിയിൽ സി. വി. ബിജു (25)വിനെ തിരുവനന്തപുരം നന്തൻകോടുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗമാണ് മരിച്ച ബിജു. പിതാവ്: വിജയൻ, അമ്മ: ബിന്ദു. ഭാര്യ: ശ്യാമിലി. സഹോദരങ്ങൾ: ബിബിൻകുമാർ, ഹരി, വിനോദ്, ദിവ്യ.