ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ; വിവാദ നായകനായി കാട്ടാക്കട ബാലകൃഷ്ണപിള്ള
1417303
Friday, April 19, 2024 1:31 AM IST
കോട്ടൂർ സുനിൽ
കാട്ടാക്കട: ഓർമകളിലൂടെ ഒരു ഇലക്ഷൻ വിശേഷം! ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിലെ പാർട്ടി എംഎൽഎ ആയിരുന്ന പരേതനായ കാട്ടാക്കട ബാലകൃഷ്ണപിള്ള വിവാദനായകനായി മാറി പാർട്ടിയിൽ നിന്നും പുറത്തുവന്നയാളാണ്. ബ്രിട്ടീഷ് മാധ്യമമായ ബിബിസിയിൽ വരെ വാർത്തകൾ വന്ന പഴയ ഇലക്ഷൻ കാലത്തെ സ്മരണകൾ രേഖപ്പെടുത്തിയ ഓർമക്കുറിപ്പ് ഇന്നും ചരിത്രരേഖയായി നിൽക്കുന്നു.
1957-ൽ ലോകത്തിൽ ആദ്യമായി ജനാധിപത്യരീതിയിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ആര്യനാട് മണ്ഡലത്തിൽ കമ്മ്യൂണിസത്തെ ജയിപ്പിച്ചത് ബാലകൃ ഷ്ണപിള്ളയാണ്. ഇന്നത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങൾ വന്നിരുന്നതാണ് ആര്യനാട്. ബാലകൃഷ്ണപിള്ള 16,276 വോട്ടുകൾ നേടിയപ്പോൾ അടിതെറ്റി വീണത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കേശവൻനായർ. അദ്ദേഹത്തിന് കിട്ടിയത് 6946 വോട്ടുകൾ.
അതായത് കേശവൻനായർക്ക് കിട്ടിയതിനേക്കാൾ ഇരട്ടി വോട്ടുകൾ പാർട്ടിക്ക് ലഭിച്ചു. തുടക്കം മുതൽ ഇത് കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്നു. കേരളപിറവി ദിനത്തിന് മുൻപ് നടന്ന തിരുകൊച്ചി സഭയിലും അദ്ദേഹം പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഇതു വിളപ്പിൽ മണ്ഡലമായിരുന്നു.
അന്നും സിപിഎം സ്ഥാനാർഥിയായി മത്സരിച്ചത് ബാലകൃഷ്ണപിള്ളയാണ്. ആദ്യ മത്സരത്തിന്റെ ഓർമകൾ മരിക്കും മുൻപ് അദ്ദേഹം പങ്കുവച്ചിരുന്നു. അന്നു പെട്ടി വോട്ടായിരുന്നു. സ്ഥാനാർഥി കൾക്കായി ചിഹ്നം പതിച്ചുവച്ച പെട്ടികളിൽ വോട്ടുകൾ ഇടണമായിരുന്നു. അന്നു പെട്ടികൾ കൊണ്ടുപോകുന്നത് തന്നെ വലിയ പാടായിരുന്നു.
പൊന്മുടിയും ബോണക്കാടുമുള്ള തോട്ടങ്ങൾ ഉൾക്കെള്ളുന്നതാണ് മണ്ഡലം. അവിടങ്ങളിൽ പെട്ടി എത്തിക്കാൻ രണ്ടു ദിവസം മുൻപേ പോകണം. അന്നു പ്രചാരണം വലിയ പ്രയാസമായിരുന്നു. സൈക്കിൾ ചവിട്ടും കാൽനടയും. പോസ്റ്ററുകൾ കമ്മി. പേപ്പറിൽ എഴുതി വയ്ക്കും. മൈക്കില്ല. അത്യാവശ്യത്തിന് മെഗാഫോൺ. അതും പലയിടത്തും കിട്ടാനില്ല.
പക്ഷേ പ്രചാരണം നടത്താൻ മത്സരിക്കുന്നവരുടെ പ്രവർത്തകർ ഊർജ്ജ്വസ്വലരായി നിന്നിരുന്നു. പിന്നെയാണ് ബാലറ്റിൽ വന്നത്. കമ്മൂ്യൂണിസത്തിനു നല്ല അടിവേരുള്ള സ്ഥലമാണ് ഇവിടെ, പട്ടിണി പാവങ്ങളും ഗ്രോത്രവർക്കാരും താമസിക്കുന്ന ഇവിടെ അവർക്ക് ഒപ്പം നിന്നത് കമ്മ്യൂണിസമായിരുന്നു. എന്നാൽ കന്നി അങ്കത്തിൽ ജയിച്ച ബാലകൃഷ്ണപിള്ളയെ പാർട്ടി തന്നെ പുറത്താക്കി.
വിമോചന സമരം നടക്കുന്ന സമയത്ത് ഇഎംഎസ് സർക്കാരിനെ അട്ടിമറിക്കാൻ ബാലകൃഷ്ണപിള്ള ചരടുവലിച്ചു എന്നും അതിനാലാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. അന്നത്തെ വിദേശപത്രങ്ങളിൽ പ്രത്യേകിച്ച് അമേരിക്കൻ പത്രങ്ങളിലും ബിബിസിയിലും വരെ വാർത്തകൾ വന്നത് മരണത്തിനു മുന്പ് ബാലകൃ ഷ്ണപിള്ള എല്ലാവരോടും പങ്കു വച്ചിരുന്നു.
അക്കാലത്ത് തന്റെ ഇന്റർവ്യൂ എടുക്കാൻ വന്ന ബിബിസി ലേഖകരെ മർദിക്കാൻ പാർട്ടിക്കാർ തയാറെടുത്തതും പിള്ള ഓർക്കുമായിരുന്നു. പാർട്ടിയിൽനിന്നും ചിലരെ അടർത്തി മാറ്റാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും അതിൽ ബാലകൃഷ്ണപിള്ളയെ കരുവാക്കിയെന്നുമാണ് ആരോപണങ്ങൾ ഉയർന്നത്. കാട്ടാക്കടയിൽ ജനിച്ച പിള്ള അന്നത്തെ ട്രാവൻകൂർ ഫോഴ്സിൽ പോയതിനുശേഷമാണു പാർട്ടിയിൽ സജീവമാകുന്നത്. പാർട്ടിയിൽനിന്നും പോയ ബാലകൃഷ്ണപിള്ള പിന്നെ കോൺഗ്രസിൽ ചേർന്നു.
നിയമസഭയുടെ ജൂബിലി ആഘോഷവേളയിൽ പഴയകാല എംഎൽ എമാരും മന്ത്രിമാരും ഒത്തു ചേർന്ന നിയമസഭാ മന്ദിരത്തിൽ തോളോട് തോൾ ചേർന്ന് സംസാരിക്കുന്ന ബാലകൃഷ്ണപിള്ള യുടെയുടേയും അന്നത്തെ മന്ത്രി ടി.കെ. രാമകൃഷ്ണന്റെയും മുൻ സ്പീക്കർ എൻ.എൻ. പണ്ടാരത്തിലിന്റെയും ദൃശൃങ്ങൾ രാഷ്ട്രദീപികയിൽ വന്നിരുന്നു.