പ​ത്താം ക്ലാ​സു​കാ​ര​ൻ ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് മ​രി​ച്ചു
Tuesday, June 11, 2024 10:32 PM IST
കാ​ട്ടാ​ക്ക​ട : ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് പ​ത്താം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു. പ്ലാ​വൂ​ർ വാ​ണി​യം വി​ളാ​ക​ത്തു വീ​ട്ടി​ൽ സു​ധീ​ർ- ഷം​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​രി​ഫ് (15 ) ആ​ണ് മ​രി​ച്ച​ത്.

കു​ച്ച​പ്പു​റം ത്യ​ക്കാ​ഞ്ഞി​ര​പു​രം ക്ഷേ​ത്ര​ത്തി​നി​ടു​ത്തു വ​ച്ച് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ആ​രി​ഫ് നി​യ​ന്ത്ര​ണം തെ​റ്റി പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ലാ​വൂ​ർ ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ആ​രി​ഫ്. , സ​ഹോ​ദ​ര​ൻ: ഷം​സീ​ർ.